കാര്‍മലിന്‍റെ കുറിപ്പ് (#9902)

സകല സ്തുതിയും ഈ ദിനത്തിനാണ്. സര്‍വ്വ സൃഷ്ടിജാലങ്ങളുടെയും മേല്‍ കാരുണ്യത്തിന്‍റെ സൗരഭ്യം തഴുകി നീങ്ങിയ ഒരു ദിനം, ഗതകാലയുഗങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും അതിനോടു കിടനില്‍ക്കാനാകുമെന്നു ഒരിക്കലും പ്രതീക്ഷയില്ലാത്തത്ര അനുഗ്രഹീതമായ ഒരു ദിനം, ദിനങ്ങളില്‍ പൗരാണികനായവന്‍റെ വദനം അവന്‍റെ പരിശുദ്ധ ഇരിപ്പിടത്തിനുനേര്‍ക്കു തിരിഞ്ഞിട്ടുള്ള ഒരു ദിനം. 
അനന്തരം എല്ലാ സൃഷ്ടിജാലങ്ങളുടേയും, അവക്കു പുറമേ ഉയരങ്ങളിലെ സദസ്സിന്‍റേയും ശബ്ദം ഉറക്കെ വിളിച്ചുപറയുന്നതു കേട്ടു: "അല്ലയോ കാര്‍മല്‍, നീ ധൃതിപ്പെടുക. എന്തെന്നാല്‍, നാമങ്ങളുടെ സാമ്രാജ്യത്തിന്‍റെ ഭരണാധികാരിയും ആകാശങ്ങളെ സംവിധാനിച്ചവനുമായ ദൈവത്തിന്‍റെ വദനകാന്തി നിനക്കുമേല്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു."
സന്തോഷാധിക്യത്താല്‍ അവള്‍ ശബ്ദമുയര്‍ത്തി ഇപ്രകാരം പറഞ്ഞു: "എന്‍റെ ജീവിതം അങ്ങേയ്ക്കുള്ള എന്‍റെ ത്യാഗമായിരിക്കട്ടെ. കാരണം അവിടുത്തെ നോട്ടം  എന്‍റെമേല്‍ പതിപ്പിച്ചിരിക്കുന്നു; അവിടുത്തെ അനുഗ്രഹം എന്‍റെ മേലെ ചൊരിഞ്ഞിരിക്കുന്നു. അവിടുത്തെ കാലടികളെ എന്‍റെ നേര്‍ക്കു തിരിച്ചിരിക്കുന്നു. അങ്ങയില്‍ നിന്നുള്ള എന്‍റെ വേര്‍പാട്-അല്ലയോ അനശ്വര ജീവിതത്തിന്‍റെ ഉറവിടമേ -എന്നെ മിക്കവാറും ഇല്ലാതാക്കിയിരിക്കുന്നു. അങ്ങയുടെ സവിധത്തില്‍ നിന്നുമുള്ള എന്‍റെ അകലം എന്‍റെ ആത്മാവിനെ എരിച്ചുകളഞ്ഞിരിക്കുന്നു. അവിടുത്തെ ആഹ്വാനം കേള്‍ക്കാന്‍ എന്നെ പ്രാപ്തനാക്കിയതിനും, അവിടുത്തെ കാലടികള്‍ കൊണ്ടു എന്നെ സ്വീകരിച്ചതിനും, അങ്ങയുടെ ദിനത്തിന്‍റെ ഉത്തേജിപ്പിക്കുന്ന നറുമണത്താലും അവിടുത്തെ മനുഷ്യര്‍ക്കിടയില്‍ ഉണര്‍ത്തു-വിളിയായി അങ്ങു കല്‍പിച്ചിരിക്കുന്ന അവിടുത്തെ തൂലികയുടെ കോള്‍മയിര്‍ കൊള്ളിക്കുന്ന വിളികൊണ്ട് എന്‍റെ ആത്മാവിനെ ഉണര്‍ത്തിയതിനും-സര്‍വ്വ സ്തുതിയും അങ്ങേയ്ണ്‍ക്കര്‍പ്പിണ്‍ക്കുന്നു. അവിടുത്തെ തടയാനാകാത്ത ധര്‍മ്മം പ്രത്യക്ഷമാക്കപ്പെടേണ്ട സമയമണി മുഴങ്ങിയപ്പോള്‍, അവിടുന്ന് അങ്ങയുടെ ആത്മാവിനെ അങ്ങയുടെ തൂലികയിലേക്കു ഊതിയപ്പോള്‍, നോക്കൂ, സകല സൃഷ്ടിജാലങ്ങളുടേയും അടിത്തറകള്‍ - സൃഷ്ടിക്കപ്പെട്ട സകല വസ്തുക്കളുടേയും ഉടമസ്ഥാവകാശിയായ അവന്‍റെ ഖജനാവിനുള്ളില്‍ ഒളിഞ്ഞു കിടന്നിരുന്ന ആ നിഗൂഢതകള്‍ മനുഷ്യര്‍ക്കു പ്രത്യക്ഷമാക്കികൊണ്ടു ഇളകി മറിഞ്ഞു"
ഏറ്റവും ഉയര്‍ത്തപ്പെട്ട ആ സ്ഥാനത്തേക്ക് അവളുടെ ശബ്ദം എത്തി അധികം താമസിയാതെ നാം  മറുപടി നല്കി: "അല്ലയോ കാര്‍മല്‍, നിന്‍റെ പ്രഭുവിനു നന്ദി പറയുക. എന്‍റെ സാന്നിദ്ധ്യമാകുന്ന സമുദ്രം നിന്‍റേയും സകല സൃഷ്ടികളുടേയും നേത്രങ്ങളെ ആനന്ദദായകമാക്കിക്കൊണ്ടും ദൃശ്യവും അദൃശ്യവും ആയ സകല വസ്തുക്കളേയും സന്തോഷത്താല്‍ നിറച്ചുകൊണ്ടും നിന്‍റെ മുഖത്തിനു മുമ്പില്‍ ഇളകി മറിയുമ്പോള്‍ എന്നില്‍ നിന്നുള്ള നിന്‍റെ വേര്‍പാടിന്‍റെ അഗ്നി നിന്നെ വേഗം വിഴുങ്ങിക്കൊണ്ടിരിക്കുന്നു. സന്തോഷിക്കൂ, എന്തുകൊണ്ടെന്നാല്‍, ദൈവം ഈ ദിനത്തില്‍ നിന്‍റെമേല്‍ അവന്‍റെ സിംഹാസനം സ്ഥാപിച്ചിട്ടുണ്ട്. നിന്നെ അവന്‍റെ അടയാളങ്ങളുടേയും അവന്‍റെ വെളിപാടിന്‍റെ തെളിവുകളുടെ പകലുറവയുടേയും ഉദയസ്ഥാനമാക്കിയിട്ടുണ്ട്. നിനക്കു ചുറ്റും വലം വെയ്ക്കുന്നവനും, തേജസ്സിന്‍റെ വെളിപാടിനെ വിളംബരപ്പെടുത്തുന്നവനും, നിന്‍റെ ദൈവം നിന്‍റെ മേല്‍ ചൊരിഞ്ഞിട്ടുള്ള പ്രഭുവിന്‍റെ ഔദാര്യത്തെ വര്‍ണ്ണിക്കുന്നവനും നډവരുന്നു. സര്‍വ്വതേജസ്വിയായ നിന്‍റെ പ്രഭുവിന്‍റെ നാമത്തിലുള്ള അനശ്വരതയുടെ പാനപാത്രം നീ കൈവശപ്പെടുത്തുക. എന്നിട്ട് നിന്നോടുള്ള അവന്‍റെ കാരുണ്യത്തിന്‍റെ സൂചനയെന്ന നിലയില്‍ അവന്‍  നിന്‍റെ ദുഃഖത്തെ ആഹ്ലാദമാക്കി മാറ്റിയതിനും നിന്‍റെ സങ്കടത്തെ സ്വര്‍ഗ്ഗീയാനുഭൂതിയുടെ സന്തോഷമാക്കി രൂപാന്തരപ്പെടുത്തിയതിനും നീ അവനു നന്ദിപറയുക. അവന്‍റെ സിംഹാസനത്തിന്‍റെ ഇരിപ്പിടമായിയിരുന്ന, അവന്‍റെ കാലടികള്‍ വെച്ചിട്ടുള്ള, അവന്‍റെ സാന്നിധ്യത്തില്‍ ബഹുമാനിക്കപ്പെട്ടിട്ടുള്ള എവിടെ നിന്നാണോ അവന്‍ തന്‍റെ ആഹ്വാനം ഉയര്‍ത്തുകയും എവിടെണ്‍യാണോ അവന്‍ തന്‍റെ കണ്ണീര്‍ പൊഴിക്കുകയും ചെയ്തത്, ആ സ്ഥാനത്തെ അവന്‍ സത്യമായും സ്നേഹിക്കുന്നു.
"അല്ലയോ കാര്‍മല്‍, സിയോണിനെ വിളിക്കൂ, സന്തോഷവര്‍ത്തമാനങ്ങളെ വിളംബരപ്പെടുത്തൂ. നശ്വര നേത്രങ്ങളില്‍ നിന്നു നിഗൂഢമായിരിക്കുന്നവന്‍ ആഗതനായിരിക്കുന്നു! അവന്‍റെ സര്‍വ്വത്തേയും കീഴടക്കുന്ന പരമാധികാരം പ്രത്യക്ഷമാക്കപ്പെട്ടിരിക്കുന്നു. അവന്‍റെ സര്‍വ്വവ്യാപിയായ തേജസ്സ് വെളിവാക്കപ്പെട്ടിരിക്കുന്നു. നീ അറച്ചു നില്‍ക്കുകയോ കാലവിളംബം വരുത്തുകയോ ചെയ്യാതിരിക്കാന്‍  കരുതിയിരിക്കുക. ശീഘ്രമാകട്ടെ; ഏറ്റവും ഉയര്‍ത്തപ്പെട്ട മാലാഖമാരുടെ സഹചരരും ഹൃദയശുദ്ധിയുള്ളവരുമായ ദൈവത്തിന്‍റെ പ്രിയപ്പെട്ടവര്‍ ഭക്തിപൂര്‍വ്വം വലംവെയ്ക്കുന്ന ദിവ്യ കഅബയായ സ്വര്‍ഗ്ഗത്തില്‍ നിന്ന് അവരോഹണം ചെയ്തിട്ടുള്ള ദൈവനഗരത്തെ പ്രദക്ഷിണം ചെയ്യുക. ഓ, സിനായിയുടെ ഹൃദയം ആകര്‍ഷിക്കപ്പെട്ടിട്ടുള്ളതും, ആരുടെ നാമത്തിലാണോ കത്തുന്ന കുറ്റിക്കാട് "നാഥډാരുടെ നാഥനായ ദൈവത്തിനുള്ളതാണ് ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും സാമ്രാജ്യങ്ങള്‍" എന്നു വിളിച്ചു പറഞ്ഞതും ആയ ഈ വെളിപാടിന്‍റെ സന്തോഷവര്‍ത്തമാനങ്ങളെ ഭൂമിയുടെ ഉപരിതലത്തിലെ ഓരോ സ്ഥാനത്തോടും വിളംബരപ്പെടുത്തുവാനും അതിന്‍റെ നഗരങ്ങളില്‍ ഓരോന്നിലേക്കും ആനയിക്കുവാനും ഞാന്‍ എത്ര കൊതിക്കുന്നു. സത്യമായും നാടും സമുദ്രവും ഈ വിളംബരത്തില്‍ സന്തോഷിക്കുന്ന ഒരു ദിനമാണിത്. വെളിപാടിനുവേണ്ടി നശ്വരമായ മനസ്സിന്‍റെയോ ഹൃദയത്തിന്‍റെയോ ചിന്താപരിധിക്കുമപ്പുറമുള്ള ഒരു ഔദാര്യത്തില്‍കൂടി ദൈവം ആ കാര്യങ്ങളെ അറിയിച്ചിട്ടുള്ള ഒരു ദിനം. താമസിയാതെ ദൈവം അവന്‍റെ പേടകത്തെ നിന്‍റെ മേല്‍ ചലിപ്പിക്കും; നാമങ്ങളുടെ ഗ്രന്ഥത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ബഹായുടെ ജനങ്ങളെ പ്രത്യക്ഷമാക്കും."
ആരുടെ നാമത്തിന്‍റെ സൂചനയാലാണോ ഭൂമിയിലെ സകല പരമാണുക്കളും പ്രകമ്പനം കൊണ്ടിട്ടുള്ളതും, അവന്‍റെ പ്രബലതയുടെ ഖജനാവിനുള്ളില്‍ മറഞ്ഞു കിടന്നിട്ടുള്ളതും അവന്‍റെ ജ്ഞാനത്തില്‍ പൊതിയപ്പെട്ടിട്ടുള്ളതുമായതിനെ അനാവരണം ചെയ്യാനായി മഹത്വത്തിന്‍റെ നാവ് ചലിപ്പിക്കപ്പെട്ടിട്ടുള്ളതും, സകല മനുഷ്യരാശിയുടേയും ആ നാഥന്‍ പവിത്രീകൃതനാകുന്നു. അവന്‍ സത്യമായും പ്രബലവും സര്‍വ്വശക്തവും അത്യുന്നതവും ആയ അവന്‍റെ നാമത്തിന്‍റെ ശക്തിയില്‍ക്കൂടി സ്വര്‍ഗ്ഗങ്ങളിലും ഭൂമിയിലുമുള്ള സകലത്തിന്‍റേയും ഭരണാധികാരിയാകുന്നു.

-Bahá'u'lláh
-----------------------

